കൊല്ലത്തെ വാടിയില്‍ തീപിടുത്തം: വീടുകള്‍ കത്തി നശിച്ചു
കൊല്ലം: കൊല്ലത്തെ വാടിയിലെ മുക്കുവകോളനിയില്‍ തീപിടുത്തമുണ്ടായി. പുതിയപള്ളി എന്ന സ്ഥലത്താണ് ജനവരി 26 വ്യാഴാഴ്ച രാവിലെ 11.3ടെ തീപിടുത്തമുണ്ടായത്.
തീപിടുത്തത്തില്‍ 30ളം കുടിലുകള്‍ കത്തി നശിച്ചു. വീടുകള്‍ക്ക് പുറമെ നാല് വള്ളങ്ങളും നിരവധി വലകളും കത്തി നശിച്ചിട്ടുണ്ട്. മുക്കുവര്‍ വള്ളവും വലയും സൂക്ഷിച്ചിരുന്ന ഒരു കുടിലിലാണ് തീപിടുത്തമുണ്ടായത്. ഇത് പിന്നീട് ചുറ്റുപാടും പടരുകയായിരുന്നു.
തീപിടുത്തത്തിനുള്ള കാരണം അറിവായിട്ടില്ല.












Click it and Unblock the Notifications