പ്രത്യേക നിയമനം കൊണ്ട് പ്രശ്നപരിഹാരമാകില്ല: ജസ്റിസ് നരേന്ദ്രന്‍
കൊച്ചി: പിന്നോക്ക തസ്തികകളിലെ ഒഴിവില്‍ പ്രത്യേക നിയമനം നടത്തിയത് കൊണ്ടുമാത്രം സംവരണം പ്രശ്നം പുര്‍ണമായി പരിഹരിക്കപ്പെടില്ലെന്ന് ജസ്റിസ് നരേന്ദ്രന്‍ പറഞ്ഞു. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേലുളള സര്‍ക്കാര്‍ നടപടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പിന്നോക്കക്കാരുടെ പ്രാതിനിധ്യപ്രശ്നം പൂര്‍ണമായും പരിഹരിക്കാന്‍ സര്‍കാകര്‍ നടപടി കൊണ്ട് സാധിക്കില്ല. ദാരിദ്യ്രരേഖക്ക് താഴെയുളള മുന്നോക്കക്കാര്‍ക്ക് സംവരണം നല്‍കുന്നതിനാല്‍ പിന്നോക്കക്കാര്‍ക്കുളള അവസരങ്ങളില്‍ കുറവും വരും.
കമ്മീഷനെ നിയമിച്ചത് ശരിയല്ലെന്ന എന്‍എസ്എസ് നിലപാടിനിടയിലും സംവരണപ്രശ്നത്തില്‍ എതിരഭിപ്രായമുണ്ടായിരുന്ന എസ്എന്‍ഡിപി നിലപാടിനിടയിലും ഇരുവരേയും അനുനയിപ്പിച്ച് ഇത്തരമൊരു തീരുമാനമെടുത്തതിന്റെ ക്രെഡിറ്റ് സര്‍ക്കാരിന് മാത്രമാണ്.
കമ്മീഷന്‍ ശുപാര്‍ശകളില്‍ അപ്പോള്‍ത്തന്നെ വിവിധ കക്ഷിനേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ അപ്പോള്‍ത്തന്നെ ് പ്രശ്നപരിഹാരം കണ്ടെത്താമായിരുന്നുവെന്നും നരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications