കേരളപുരോഗതിക്കായി സഹകരിച്ച് പ്രവര്‍ത്തിക്കണം: ആര്‍.എല്‍ ഭാട്യ
തിരുവനന്തപുരം: സങ്കുചിതമായ അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് എല്ലാ ജനവിഭാഗങ്ങളും കേരളപുരോഗതിക്കായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ഗവര്‍ണര്‍ ആര്‍.എല്‍ ഭാട്യ പറഞ്ഞു. തിരുവനന്തപുരത്ത് ജനവരി 26 വ്യാഴാഴ്ച റിപ്പബ്ലിക്ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി ദുരിതബാധിതരെ എത്രയും പെട്ടെന്ന് പുനരധിവസിപ്പിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
രാഷ്ട്രപതിയുടേയും മുഖ്യമന്ത്രിയുടേയും മെഡലുകള്‍ക്ക് അര്‍ഹരായവര്‍ക്കുള്ള മെഡലുകളുടെ വിതരണവും ഗവര്‍ണര്‍ നിര്‍വഹിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാര്‍, സിവില്‍, സൈനിക, പൊലീസ് ഉദ്യോഗസ്ഥര്‍, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications