ഓഹരി സൂചിക 9800 പോയിന്റ് കടന്നു
മുംബൈ: ഓഹരി സൂചിക ആദ്യമായി 9800 പോയിന്റ് കടന്നു. മുംബൈ ഓഹരി എക്സ്ചേഞ്ചില്‍ ജനവരി 27 വെള്ളിയാഴ്ച വ്യാപാരം തുടങ്ങി അഞ്ച് മിനുട്ടിനുള്ളിലാണ് സൂചിക പുതിയ ഉയരത്തിലെത്തിയത്.
135 പോയിന്റ് ഉയര്‍ന്ന് 9,685.74ല്‍ വ്യാഴാഴ്ച ക്ലോസ് ചെയ്ത സൂചിക വെള്ളിയാഴ്ച 9,764.26ലാണ് തുടങ്ങിയത്. തുടര്‍ന്ന് 118.95 പോയിന്റ് ഉയര്‍ന്ന സൂചിക 9804.69ലെത്തി. നിഫ്റ്റി 29.55 പോയിന്റ് ഉയര്‍ന്ന് 2,969.90ലെത്തി.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി 14.90 രൂപ ഉയര്‍ന്ന് 703 രൂപയിലെത്തി. കമ്പനി സൗദി അറേബ്യയില്‍ നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തയാണ് ഓഹരി വില ഉയരാന്‍ കാരണമായത്.
ലാര്‍സന്‍ ആന്റ് ടര്‍ബോ, എസ്ബിഐ, ടാറ്റ കണ്‍സള്‍ട്ടന്‍സി, ടാറ്റ മോട്ടോര്‍സ്, റിലയന്‍സ് എനര്‍ജി, ബെല്‍, ബജാജ് ഓട്ടോ എന്നീ കമ്പനികളും നേട്ടമുണ്ടാക്കി.












Click it and Unblock the Notifications