ടെക്നോപാര്‍ക്കിനായി 10 ലക്ഷം ചതുരശ്ര അടി സ്ഥലം കൂടി
തിരുവനന്തപുരം: തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ 2006ല്‍ പത്തു ലക്ഷം ചതുരശ്ര അടി സ്ഥലം കൂടി കൂട്ടിച്ചേര്‍ക്കും. ടെക്നോപാര്‍ക്ക് സിഇഒ വി.ജെ ജയകുമാര്‍ അറിയിച്ചതാണ് ഇക്കാര്യം.
ടെക്നോപാര്‍ക്കില്‍ ഇപ്പോള്‍ നിലവിലുളള 15 ലക്ഷം ചതുരശ്ര അടിയില്‍ ഇപ്പോള്‍ത്തന്നെ 400 കോടി രൂപയുടെ മുതല്‍മുടക്കുണ്ട്. 91 കമ്പനികളിലായി 10,000ലേറെ പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
ടെക്നോപാര്‍ക്കില്‍ രണ്ടേക്കറിലായി മുംബൈ ആസ്ഥാനമായിപ്രവര്‍ത്തിക്കുന്ന ലീലാ ഗ്രൂപ്പ് പണിതിരിക്കുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനം ഫിബ്രവരി ഒന്‍പതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ഈ കെട്ടിടം പിന്നീട് ഐടി കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വിട്ടുകൊടുക്കും. ഈ വര്‍ഷം തന്നെ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകും.
ആറുലക്ഷം ചതുരശ്ര അടിയില്‍ ടെക്നോപാര്‍ക്കില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പണിയും ഈ വര്‍ഷം തന്നെ പൂര്‍ത്തിയാകും.
വിവിധ കമ്പനികളില്‍ നിന്ന് തങ്ങള്‍ക്ക് ക്യാംപസ് പണിയാന്‍ ടെക്നോപാര്‍ക്കില്‍ സ്ഥലം തേടിക്കൊണ്ടുള്ള അന്വേഷണങ്ങള്‍ വരുന്നുണ്ട്. ടെക്നോപാര്‍ക്കിനായി സമീപത്ത് തന്നെ ഈ മാര്‍ച്ചില്‍ 100 ഏക്കര്‍ സ്ഥലം കൂടി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ജയകുമാര്‍ അറിയിച്ചു.












Click it and Unblock the Notifications