Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൂട്ടാസിംഗ് ബീഹാര്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു

പട്ന: ബീഹാര്‍ സര്‍ക്കാിനെ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള കത്തയച്ചതിന്റെ പേരില്‍ സുപ്രീകോടതി പരാമര്‍ശനത്തിന് വിധേയനായ ബൂട്ടാസിംഗ് ബീഹാര്‍ ഗവര്‍ണര്‍ സ്ഥാനം രാജി വച്ചു. ജനവരി 26 വ്യാഴാഴ്ചയാണ് അദ്ദേഹം രാജിവച്ചത്. റിപ്പബ്ലിക് ദിന അഭിവാദ്യം സ്വീകരിച്ചതിന് ശേഷമാണ് ബൂട്ടാസിംഗ് രാജി വച്ചത്.

രാജിക്കത്ത് വ്യാഴാഴ്ച തന്നെ രാഷ്ട്രപതിക്കയച്ചിട്ടുണ്ട്. സുപ്രീംകോടതി തന്നോട് കടുത്ത അനീതിയാണ് കാണിച്ചതെന്ന് രാജിതീരുമാനം പ്രഖ്യാപിക്കവെ ബൂട്ടാസിംഗ് പറഞ്ഞു. ഈ പ്രശ്നത്തില്‍ കോടതിയെ വീണ്ടും സമീപിക്കുമെന്നും യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യപ്പെടുത്തി തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നീക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധിയെ ബഹുമാനിക്കുന്നത് കൊണ്ടാണ് താന്‍ രാജിവച്ചത്. തനിക്കെതിരെ രണ്ടു പരാമര്‍ശങ്ങളാണ് കോടതി ഉന്നയിച്ചത്. താന്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുളള അവകാശവാദം അംഗീകരിച്ചില്ലെന്നും കേന്ദ്രത്തെ തെററായ റിപ്പോര്‍ട്ടയച്ച് തെറ്റിദ്ധരിപ്പിച്ചുവെന്നും. എന്നാല്‍ സംസ്ഥാനത്തെ രാഷ്ട്രീയരംഗത്ത് നടക്കുന്ന കുതിരക്കച്ചവടത്തെ പറ്റി താന്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27ന് തന്നെ രാഷ്ട്രപതി ഭവന് റിപ്പോര്‍ട്ടയച്ചിരുന്നു. മെയ് 21ന് രണ്ടാമതും റിപ്പോര്‍ട്ടയച്ചിരുന്നു.

പുതിയ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന അവകാശവാദവുമായി തന്നെ ആരും വന്നുകണ്ടില്ലെന്നും ബൂട്ടാസിംഗ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+