കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധരംസിംഗ് സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് വൈകിക്കുന്നു: ബിജെപി

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: കൃത്രിമങ്ങള്‍ നടത്താനും സമയം കൂടുതല്‍ ലഭിക്കാനും ധരംസിംഗ് സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്നത് വൈകിക്കുകയാണെന്ന് ബിജെപി നേതാവ് എം.വെങ്കയ്യനായിഡു പറഞ്ഞു.

സഭയുടെ നടപടിക്രമങ്ങളില്‍ വിശ്വാസവോട്ടെടുപ്പിന്റെ കാര്യം രേഖപ്പെടുത്താത്തത് അദ്ഭുതാവഹമാണ്. സര്‍ക്കാര്‍ പരാജയം ഒഴിവാക്കാന്‍ ശ്രമിക്കുകയാണ്.

വിശ്വാനവോട്ടെടുപ്പിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമായിരുന്നു. ഈ പ്രശ്നം സംസ്ഥാന ഗവര്‍ണര്‍ ചതുര്‍വേദിയുമായി ബിജെപി ചര്‍ച്ച ചെയ്യും.

ധരംസിംഗിന് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ഒരാഴ്ചത്തെ സമയം നല്‍കിയതില്‍ ബിജെപി അസന്തുഷ്ടരാണെന്നും നായിഡു പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X