Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകയില്‍ ഭരണം പങ്കുവക്കാന്‍ കോണ്‍ഗ്രസിന് സമ്മതം: ആന്റണി

ബാഗ്ലൂര്‍: കര്‍ണാടകയില്‍ മഹാരാഷ്ട്ര മാതൃകയിലുള്ള കൂട്ടുകക്ഷി ഭരണത്തിന് കോണ്‍ഗ്രസ് സമ്മതിച്ചു. മുഖ്യമന്ത്രി ധരംസിംഗുമായും പിസിസി പ്രസിഡന്റ് മല്ലികാര്‍ജുന കാര്‍ഗേയുമായി ചര്‍ച്ച നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ.ആന്റണി അറിയിച്ചതാണ് ഇക്കാര്യം.

ഭരണം പങ്കുവക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. ഇക്കാര്യം ജെഡിഎസിനെ അറിയിച്ചുകഴിഞ്ഞു. ഇതനുസരിച്ച് മുഖ്യമന്ത്രി പദം കോണ്‍ഗ്രസിന് തന്നെയായിരിക്കും. ആഭ്യന്തര, ജലവകുപ്പുകള്‍ ജെഡിഎസിന് നല്‍കും. ഇതിനുപകരമായി ഇപ്പോള്‍ ജെഡിഎസ് കൈവശം വച്ചിരിക്കുന്ന വ്യവസായ, നികുതി വകുപ്പുകള്‍ കോണ്‍ഗ്രസിനായിരിക്കും.

സംസ്ഥാനത്ത് ഇപ്പോഴുള്ള രാഷ്ട്രീയപ്രതിസന്ധി പരിഹിക്കുന്നതിനായാണ് ദേവഗൗഡ നേരത്തെ മുന്നോട്ടുവച്ച ഈ നിര്‍ദേശം കോണ്‍ഗ്രസ് അംഗീകരിച്ചത്. അതേ സമയം ഈ ഫോര്‍മുലയോട് ജെഡിഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ആന്റണി പറഞ്ഞു.

കര്‍ണാടകത്തില്‍ ധരംസിംഗ് സര്‍ക്കാര്‍ ജനവരി 27 വെള്ളിയാഴ്ച വിശ്വാസവോട്ടു തേടുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാനാണ് കോണ്‍ഗ്രസിന്റെ ഈ നീക്കം. ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്ന ജെഡിഎസ് വിമതനേതാവ് കുമാരസ്വാമി സര്‍ക്കാരിനെതിരായി വോട്ടുചെയ്യാന്‍ തന്റെ അനുയായികള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+