ബിജെപിയുമായി ചേരരുതെന്ന് ദേവഗൗഡ
ബാംഗ്ലൂര്‍: പാര്‍ട്ടിയുടെ മതേതരത്വ നിലപാട് മുറുക്കെപ്പിടിക്കാനും ബിജെപിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്തിരിയുന്നതിനും ജനതാദള്‍ (എസ്) നേതാവ് എച്ച്.ഡി.ദേവഗൗഡ പാര്‍ട്ടി എംഎല്‍എമാരോട് ആവശ്യപ്പെട്ടു.
വിമത എംഎല്‍എമാര്‍ക്ക് ദേവഗൗഡ വ്യക്തിപരമായി അയച്ച കത്തുകളിലാണ് ഈ അഭ്യര്‍ത്ഥന പുറപ്പെടുവിച്ചത്. എംഎല്‍എമാരുടെ തീരുമാനം ശരിയാണെങ്കിലും അത് തന്റെ പ്രതിഛായക്ക് ആഘാതമേല്പിക്കുകയാണെന്ന് ഗൗഡ ചൂണ്ടിക്കാട്ടി.
ഞാന്‍ അന്തിമമായ അഭ്യര്‍ത്ഥനയാണ് പുറപ്പെടുവിക്കുന്നത്. കഴിഞ്ഞ നാല് ദശകകാലത്തെ രാഷ്ട്രീയജീവിതത്തില്‍ പല പരീക്ഷണങ്ങളും അപ്രതീക്ഷമായ വഴിത്തിരിവുകളും എനിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. ചില സംഭവിവാകസങ്ങള്‍ നിങ്ങളെയും വേദനിപ്പിച്ചിട്ടുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ പാര്‍ട്ടിയാണ് എല്ലാറ്റിനും മുകളില്‍. പാര്‍ട്ടി തത്വശാസ്ത്രം മുറുക്കെപ്പിടിക്കേണ്ട സമയമാണിത്- കര്‍ണാടക നിയമസഭയില്‍ വിശ്വാസപ്രമേയം വോട്ടിനിടുന്നതിന് മുമ്പ് ദേവഗൗഡ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.












Click it and Unblock the Notifications