കര്‍ണാടക നിയമസഭാ നടപടികള്‍ തുടങ്ങി
ബാംഗ്ലൂര്‍: മുഖ്യമന്ത്രി ധരംസിംഗ് വിശ്വാസവോട്ടു തേടുന്ന സാഹചര്യത്തില്‍ കര്‍ണാടക നിയമസഭാ നടപടികള്‍ ആരംഭിച്ചു.
രാജ്ഭവനില്‍ നിന്നുളള ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യത്തെ തുടര്‍ന്ന് സഭ സമ്മേളിച്ചയുടന്‍ രൂക്ഷമായ വാദപ്രതിവാദമുണ്ടായി. സിപിഎം, സ്വതന്ത്ര എംഎല്‍എമാര്‍ എന്നിവര്‍ സര്‍ക്കാര്‍ പ്രതിനിധികളുടെ സാന്നിധ്യത്തെ ചോദ്യംചെയ്യുകയും സ്പീക്കറുടെ അനുവാദത്തോടെയാണോ ഇവര്‍ സര്‍ക്കാര്‍ ഉദ്യോസ്ഥര്‍ക്കായുള്ള സീറ്റുകളില്‍ വന്നിരിക്കുന്നതെന്ന് വ്യക്തമാക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലം വിട്ടു.
രാജ്ഭവനില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യം സംശയമുണര്‍ത്തുന്നുണ്ടെന്നും ഈ സംഭവം ഗൗരവമായി എടുക്കണമെന്നും ജലവിഭവ വകുപ്പുമന്ത്രി മല്ലികാര്‍ജുന കാര്‍ഗെ സ്പീക്കറോട് ആവശ്യപ്പെട്ടു. സംഭവം ഗൗരവമായി എടുക്കുന്നുണ്ടെന്ന് സ്പീക്കര്‍ അംഗങ്ങളെ അറിയിച്ചു.












Click it and Unblock the Notifications