ധരംസിംഗിന് എതിരായി വോട്ടുചെയ്യാന്‍ ജെഡിഎസ് വിമതര്‍ക്ക് വിപ്പ്
ബാംഗ്ലൂര്‍: ധരംസിംഗ് സര്‍ക്കാരിന് എതിരായി വോട്ടുചെയ്യാന്‍ ആവശ്യപ്പെട്ട് ജെഡിഎസ് വിമതനേതാവും ദേവഗൗഡയുടെ പുത്രനുമായ കുമാരസ്വാമി തന്നെ അനുകൂലിക്കുന്ന എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കി.
ധരംസിംഗ് സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ദേവഗൗഡ ജെഡിഎസ് എംഎല്‍എമാര്‍ക്ക് വോട്ട് ചെയ്യാന്‍ സാധ്യതയില്ലെന്നിരിക്കെ ഇതോടെ 20 മാസം പ്രായമായ ധരംസിംഗ് മന്ത്രിസഭയുടെ പതനം ഏതാണ്ട് ഉറപ്പായ മട്ടാണ്.
വ്യാഴാഴ്ച ദേവഗൗഡ കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ബിജെപിയുമായി ചേര്‍ന്ന് ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തില്‍ വിമതഎംഎല്‍എമാര്‍ ഉറച്ചുനില്‍ക്കുകയാണ്.












Click it and Unblock the Notifications