തീരുമാനത്തില്‍ മാറ്റമില്ലെന്ന് കുമാരസ്വാമി
ബാംഗ്ലൂര്‍: ധരംസിംഗ് സര്‍ക്കാരിനെ പുറത്താക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് ജെഡിഎസ് വിമതനേതാവ് കുമാരസ്വാമി പറഞ്ഞു.
ബിജെപിയുമായി ചേര്‍ന്ന് കര്‍ണാടകയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തന്റെ തീരുമാനത്തില്‍ മാറ്റമില്ല. തീരുമാനത്തില്‍ നിന്നും പിന്നോക്കം പോകുന്ന പ്രശ്നമില്ല. ഇത് പാര്‍ട്ടിയുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്.
പാര്‍ട്ടിയെ രക്ഷിക്കാന്‍ വേണ്ടി കുടുംബബന്ധങ്ങളെ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. സര്‍ക്കാരിനെതിരെ വോട്ടുചെയ്യാനുള്ള തീരുമാനത്തില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുകയാണ്. താനിപ്പോള്‍ നിസഹായനുമാണ്.
തന്റെ നിലപാടില്‍ നിന്നും പിന്തിരിയാന്‍ ആവശ്യപ്പെട്ട് ദേവഗൗഡ കത്തെഴുതിയോയെന്ന ചോദ്യത്തിന് അത് കുടുംബകാര്യമാണെന്ന് കുമാരസ്വാമി മറുപടി പറഞ്ഞു.
ജനവരി 26 വ്യാഴാഴ്ച കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയെപ്പറ്റി ദേവഗൗഡ കുമാരസ്വാമിയുമായി ചര്‍ച്ച നടത്തിയിരുന്നു.












Click it and Unblock the Notifications