ആണവപ്രശ്നം: ഇടതുപാര്‍ട്ടികള്‍ പ്രധാനമന്ത്രിക്കെഴുതും
ദില്ലി: ഇറാന്‍ ആണവപ്രശ്നം യുഎന്‍ സുരക്ഷാ കൗണ്‍സിലിന് വിടുന്നചിന് അനുകൂലമായ ഒരു നിര്‍ദേശത്തെയും പിന്തുണക്കരുതെന്ന് ആവശ്യപ്പെട്ട് ഇടതുപാര്‍ട്ടികള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് കത്തയക്കും.
ഇടതുപാര്‍ട്ടികളുടെ ഒരു യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സിപിഎം ജനല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദാന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
റീട്ടെയ്ല്‍ മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതിനെ എതിര്‍ക്കാനും ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും യോഗം തീരുമാനിച്ചു.












Click it and Unblock the Notifications