കശ്മീരില്‍ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സഫ്റാന്‍ കോളനിയില്‍ ജനവരി 26 വ്യാഴാഴ്ച രാത്രി സുരക്ഷാസൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു.
അബ്ദുള്‍ ക്വയാം ഖാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളില്‍ നിന്നും ഒരു എകെ 47 തോക്കും തിരകളും ഗ്രനേഡുകളും കണ്ടെടുത്തിട്ടുണ്ട്.
ബാരാമുളളയിലെ സോപോറില്‍ ഭീകരര്‍ ഒരു സൈനിക പട്രോളിംഗ് സംഘത്തെ ലക്ഷ്യമാക്കി ഗ്രനേഡ് എറിഞ്ഞതിനെ തുടര്‍ന്ന് മൂന്ന് വഴിയാത്രക്കാര്‍ക്ക് പരിക്കേറ്റു. പുല്‍വാമയിലെ പാംപോറയില്‍ സൈനികര്‍ നടത്തിയ തിരച്ചിലില്‍ രണ്ട് ഹിസ്ബുള്‍ ഭീകരര്‍ അറസ്റിലായി. പൂഞ്ചില്‍ ഒരു സ്കൂളിന് സമീപത്ത് നിന്ന് കല്ലുകള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയില്‍ സൈനികര്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തു.












Click it and Unblock the Notifications