അമൃത്സര്‍-നങ്കന സാഹിബ് ബസ് പരീക്ഷണഓട്ടം തുടങ്ങി
അമൃത്സര്‍: അമൃത്സര്‍-നങ്കന്‍ സാഹിബ് ബസ് പരീക്ഷണഓട്ടം തുടങ്ങി. പഞ്ചാബ് സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും 12 ജീവനക്കാരാണ് ബസിലുണ്ടായിരുന്നത്.
അമൃത്സറില്‍ നിന്നും സിക്ക് മത സ്ഥാപകനായ ഗുരുനാനാക്ക് ജനിച്ച പാകിസ്ഥാനിലെ നങ്കന സാഹിബിലേക്കുള്ള ബസിന്റെ പരീക്ഷണ ഓട്ടം വെള്ളിയാഴ്ച രാവിലെ 9.20നാണ് തുടങ്ങിയത്.
അമൃത്സറില്‍ നിന്നും ഇന്ത്യ സര്‍വീസ് നടത്തുന്നത് 45 സീറ്റുള്ള വോള്‍വോ സൂപ്പര്‍ ലക്ഷ്വറി ബസാണ്. 700 ഇന്ത്യന്‍ രൂപയാണ് ടിക്കറ്റ് നിരക്ക്.












Click it and Unblock the Notifications