വെള്ളിയാഴ്ച തുടങ്ങാനിരുന്ന ലോറി സമരം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ലോറി ഉടമകള്‍ ജനവരി 27 വെളളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ തുടങ്ങാനിരുന്നിരുന്ന ലോറി സമരം പിന്‍വലിച്ചു. തൊഴില്‍ മന്ത്രി ബാബു ദിവാകരനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
ക്ഷേമനിധി സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ലോറി ലോറി ഉടമകളുടെ സംയുക്തസമരസമിതിയാണ് സമരത്തിന് ആഹ്വാനം നല്‍കിയിരുന്നത്.
ടാങ്കര്‍ ലോറികള്‍, ട്രെയ്ലറുകള്‍ തുടങ്ങി ചരക്കുനീക്കത്തിനുപയോഗിക്കുന്ന എല്ലാ വാഹനങ്ങളും ടൂറിസ്റ് ബസുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് അറിയിച്ചിരുന്നത്.












Click it and Unblock the Notifications