മലങ്കര സഭ മുന്‍ ബാവ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് രണ്ടാമന്‍കാലം ചെയ്തു
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭ മുന്‍ കാതോലിക്ക ബാവ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് രണ്ടാമന്‍(92) കാലം ചെയ്തു. അദ്ദേഹത്തിന്റെ കബറടക്കം ജനവരി 28 ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് ശാസ്താംകോട്ട മൗണ്ട് ഹൊറേബ് ആശ്രമ ചാപ്പലില്‍ നടക്കും.
വ്യാഴാഴ്ച വൈകീട്ട് 5.15-ന് കോട്ടയം ദേവലോകം അരമനയില്‍ വച്ചായിരുന്നു ബാവയുടെ അന്ത്യം. ദേവലോകം അരമനയില്‍ പൊതുദര്‍ശനത്തിന് വച്ചതിനുശേഷം ബാവയുടെ ഭൗതിക ശരീരം രാത്രി 11 മണിയോടെ ചുങ്കം പഴയ സെമിനാരിയിലേക്ക് കൊണ്ടുപോയി. ഭൗതിക ശരീരംവെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിക്ക ആടൂര്‍ , കൊട്ടാരക്കര, കുണ്ടറ വഴി ശാസ്താംകോട്ടയിലേക്ക് കൊണ്ടുപോകും.
ഒക്ടോബര്‍ 31-ന് അനാരോഗ്യത്തെ തുടര്‍ന്നാണ് സഭയുടെ പരമാധ്യക്ഷ സ്ഥാനത്തു നിന്നും ബാവ മാറിയത്.
ബാവയുടെ നിര്യാണത്തിലുള്ള ദുഃഖസൂചകമായി ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളി, ശനി ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ബാവയോടുള്ള ആദരസൂചകമായി മൂന്ന് ദിവസം ഓര്‍ത്തഡോക്സ് സഭ വിലാപദിനമായി ആചരിക്കും.












Click it and Unblock the Notifications