Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐടി കേരള ജനവരി 31 മുതല്‍

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി മേളയായ ഐടി കേരള 2006 ജനവരി 31ന് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ തുടങ്ങും. 100ളം കമ്പനികള്‍ മേളയില്‍ പങ്കെടുക്കും.

ഇന്‍ഫോപാര്‍ക്കിലെ മൂന്ന് ഹാളുകളിലായി നടക്കുന്ന മേളയില്‍ ടിസിഎസ്, ഇന്റല്‍, ഇന്‍ഫോസിസ്, എല്‍ ആന്റ് ടി, ഭാരതി, റിലയന്‍സ്, യുഎസ് ടെക്നോളജി, എച്ച്പി, ഡെല്‍ തുടങ്ങിയ 18ഓളം ഐടി ഭീമന്മാര്‍ പങ്കെടുക്കും.

എച്ച്ആര്‍എച്ച്ക്യൂ ജോബ് മാര്‍ട്ട്, കണക്ട് ബിസ് പവലിയന്‍, ബിസിനസ് ടു ബിസിനസ് പവലിയന്‍ തുടങ്ങിയ മൂന്നു ഹാളുകളില്‍ ബിസിനസ് ടു ബിസിനസ് പവലിയനിലാണ് കേരളത്തിന്റെ ഐടി പ്രദര്‍ശനം നടക്കുന്നത്.

സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നുമായി ഐടി മേഖലയിലുള്ള 25,000ളം പേരെ മേള ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്. ഫിബ്രവരി നാലിനാണ് മേള സമാപിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+