ആകാശ് മിസൈല്‍ പരീക്ഷിച്ചു
ബാലസോര്‍: ഇന്ത്യയുടെ പ്രതിരോധ മിസൈല്‍ ആകാശ് ജനവരി 28 ശനിയാഴ്ച പരീക്ഷിച്ചു.
ഉച്ചക്ക് 12.30നും പിന്നീട് 12.35നുമായി രണ്ടുതവണയാണ് മിസൈല്‍ പരീക്ഷിച്ചത്. പൈലറ്റില്ലാത്ത ഒരു വിമാനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന വസ്തുവിനെ ലക്ഷ്യം വച്ചാണ് മിസൈല്‍ പരീക്ഷിച്ചത്.
പ്രതിരോധ ഗവേഷണ വികസന കേന്ദ്രം വികസിപ്പിച്ചതാണ് 700 കിലോഗ്രാം തൂക്കമുള്ള ഈ മിസൈല്‍. ചുരുങ്ങിയ സമയത്തിനുളളില്‍ പ്രവര്‍ത്തനിരതമാകുന്നതാണ് ആകാശ് മിസൈല്‍.












Click it and Unblock the Notifications