ആരെയും പഴിക്കുന്നില്ല: ധരംസിംഗ്
ബാംഗ്ലൂര്‍: സര്‍ക്കാരിന്റെ പതനത്തിന് താന്‍ ആരെയും പഴിക്കുന്നില്ലെന്ന് സ്ഥാനമൊഴിഞ്ഞ കര്‍ണാടക മുഖ്യമന്ത്രി ധരംസിംഗ് പറഞ്ഞു.
ദേവഗൗഡ ചതിച്ചുവെന്ന് തോന്നുന്നുണ്ടാേേ എന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിന് ആരും തന്നെ ചതിച്ചിട്ടില്ലെന്നും താന്‍ ആരെയും പഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ധരംസിംഗ് വ്യക്തമാക്കി.
രാജി വച്ചതില്‍ തനിക്ക് ദുഖമില്ല. രാജികൊണ്ട് തരംതാഴ്ത്തപ്പെട്ടുവെന്ന് താന്‍ വിശ്വസിക്കുന്നുമില്ല. അധികാരം വരികയും പോകുകയും ചെയ്യും. കഴിഞ്ഞ 40 വര്‍ഷമായി താന്‍ രാഷ്ട്രീയത്തിലുണ്ട്. നിരവധി ഉയര്‍ച്ചകളും പതനങ്ങളും നേരിട്ടിട്ടുമുണ്ട്.
കുമാരസ്വാമിയുടെ നേതൃത്വത്തിലുളള വിമത എംഎല്‍എമാര്‍ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ച ജനവരി 18ന് തന്നെ രാജി വയ്ക്കാന്‍ താന്‍ ആഗ്രഹിച്ചതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി ഹൈക്കമാന്റിന്റെ കൂട്ടായ തീരുമാനമറിയാനായി കാത്തിരിക്കേണ്ടിവന്നു.
കുമാരസ്വാമിയെ ജെഡിഎസ് നിയമസഭാ കക്ഷിനേതാവായി അംഗീകരിച്ച സ്പീക്കറുടെ നടപടിയെ വിമര്‍ശിച്ച ധരംസിംഗ് സഭ അനിശ്ചിതകാലത്തേക്ക് പിരിയാനുള്ള സ്പീക്കറുടെ തീരുമാനം പാര്‍ലമെന്ററി ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന് പറഞ്ഞു.
ബിജെപിയുടെ അവസരവാദപരമായ രാഷ്ട്രീയത്തെ താന്‍ തുറന്നുകാണിക്കുമെന്നും ധരംസിംഗ് പറഞ്ഞു.












Click it and Unblock the Notifications