Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക മുഖ്യമന്ത്രി ധരംസിംഗ് രാജിവച്ചു

ബാംഗ്ലൂര്‍: കര്‍ണാടകത്തിലെ ഭരണപ്രതിസന്ധിക്കു വിരാമം കുറിച്ച് മുഖ്യമന്ത്രി ധരംസിംഗ് രാജിവച്ചു. ശനിയാഴ്ച ഗവര്‍ണര്‍ ടി.എന്‍.ചതുര്‍വേദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ധരംസിംഗ് രാജിവച്ചത്.

ഗവര്‍ണര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ധരംസിംഗിന്റെ രാജി. പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്.വി.രംഗനാഥ് ധരംസിംഗിന്റെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി.

ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ധരംസിംഗ് രാജി പ്രഖ്യാപനം നടത്തി. വിശ്വാസവോട്ട് തേടാന്‍ തനിക്കു കൂടുതല്‍ സമയം അനുവദിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടുവെങ്കിലും അതിനുള്ള സാങ്കേതിക തടസം ചൂണ്ടിക്കാട്ടി ധരംസിംഗിനോട് രാജിവയ്ക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുകയായിരുന്നു.

താന്‍ അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന ഒരാളല്ലെന്നും ഇപ്പോഴത്തെ സാഹചര്യവും ഗവര്‍ണറുടെ ഉപദേശവും കണക്കിലെടുത്ത് താന്‍ രാജിവയ്ക്കുകയാണെന്നും ധരംസിംഗ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശനിയാഴ്ച ഉച്ചയോടെയോടെയാണ് ധരംസിംഗ് ഗവര്‍ണറെ കണ്ടത്. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കു മുമ്പും ശേഷവും കര്‍ണാടകത്തിന്റെ ചുമതലയുള്ള എഐസിസി പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണിയുമായും മുതിര്‍ന്ന നേതാക്കളുമായും ധരംസിംഗ് കൂടിക്കാഴ്ച നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+