നുഴഞ്ഞുകയറ്റശ്രമത്തിനിടെ കശ്മീരില്‍ ഏഴ് ഭീകരര്‍ കൊല്ലപ്പെട്ടു
ജമ്മു: കശ്മീരിലെ പൂഞ്ചില്‍ നുഴഞ്ഞുകറ്റ ശ്രമത്തിനിടെ ഒരു സൈനിക മേജറും ഏഴ് ഭീകരരുള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടു. ജനവരി 28 ശനിയാഴ്ച രാവിലെയാണ് പൂഞ്ചിലെ സാലോത്രിയില്‍ നുഴഞ്ഞുകയറ്റശ്രമമുണ്ടായത്. സൈനികര്‍ ഈ ശ്രമം പരാജയപ്പെടുത്തി.
പുലര്‍ച്ചെ ഒരുമണിയോടെ സാലോത്രിയിലെ നാഗിട്ടകേരിയില്‍ നുഴഞ്ഞുകയറ്റശ്രമം നടക്കുന്നത് കണ്ണില്‍ പെട്ട സൈന്യം ഇവര്‍ക്കു നേരെ വെടിവയ്ക്കുകയായിരുന്നു. ഇതിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഭീകരര്‍ തിരിച്ചുനടത്തിയ വെടിവയ്പില്‍ മരിച്ച മേജറുള്‍പ്പെടെ നാലുസൈനികര്‍ക്ക് പരിക്കേറ്റു.
വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ മേജര്‍ പിന്നീട് മരിക്കുകയായിരുന്നു. മറ്റു മൂന്നുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്.












Click it and Unblock the Notifications