വിശ്വാസവോട്ട് തേടിയില്ല; സഭ പിരിഞ്ഞു
ബാംഗ്ലൂര്‍: വിശ്വാസവോട്ട് തേടാതെ കര്‍ണാടക നിയമസഭ പിരിഞ്ഞു. വിശ്വാസവോട്ട് തേടാന്‍ പുതിയ തീയതി നിശ്ചയിക്കണമെന്ന് കര്‍ണാട മുഖ്യമന്ത്രി ധരംസിംഗ് ഗവര്‍ണര്‍ ടി.എന്‍.ചതുര്‍വേദിയെ കണ്ട് അഭ്യര്‍ത്ഥിച്ചു.
അംഗങ്ങളുടെ ബഹളം മൂലം മുഖ്യമന്ത്രി ധരംസിംഗിന് വെള്ളിയാഴ്ച വിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. വെള്ളിയാഴ്ചയാണ് വിശ്വാസവോട്ടിനുള്ള തീയതി നിശ്ചയിച്ചിരുന്നത്. ഇതോടെ കര്‍ണാടകത്തില്‍ ഭരണഘടനാ പ്രതിസന്ധി ഉടലെടുത്തു.
വിശ്വാസവോട്ട് തേടാനുള്ള സാഹചര്യം സ്പീക്കര്‍ തനിക്ക് ഒരുക്കിത്തന്നില്ലെന്ന് ധരംസിംഗ് പരാതിപ്പെട്ടു. വിശ്വാസവോട്ട് തേടാനാകാത്തതിനാല്‍ രാജി വയ്ക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
സ്ഥിതിഗതികള്‍ വിലയിരുത്തി ശനിയാഴ്ച തീരുമാനം അറിയിക്കാമെന്ന് ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications