കര്‍ണാടക: ഗവര്‍ണറുടെ തീരുമാനം ശനിയാഴ്ച
ബാംഗ്ലൂര്‍: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വിമത ജനതാദള്‍ (എസ്) നേതാവ് എച്ച്.ഡി.കുമാരസ്വാമി ഗവര്‍ണര്‍ ടി.എന്‍.ചതുര്‍വേദിയെ കണ്ട് അവകാശവാദം ഉന്നയിച്ചേക്കും.
വെള്ളിയാഴ്ച രാത്രി കുമാരസ്വാമി വിമത ജനതാദള്‍ എസ്, ബിജെപി എംഎല്‍എമാരെ ഗവര്‍ണര്‍ക്കു മുന്നില്‍ അണിനിരത്തി. ഇതോടെ കുമാരസ്വാമിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള എല്ലാ സാധ്യതയും തെളിഞ്ഞു. 224 അംഗ സഭയില്‍ 129 പേരുടെ പിന്തുണയാണ് ജെഡിഎസ്-ബിജെപി സഖ്യത്തിനുള്ളത്.
ധരംസിംഗ് സര്‍ക്കാരിന് വിശ്വാസവോട്ട് തേടാന്‍ കഴിയാത്ത സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി ശനിയാഴ്ച ഒരു തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications