കേന്ദ്രമന്ത്രിസഭ ഞായറാഴ്ച വികസിപ്പിച്ചേക്കും
ദില്ലി: കേന്ദ്രമന്ത്രിസഭ ജനവരി 29 ഞായറാഴ്ച പുനസംഘടിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ശനിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചാണ് ചര്‍ച്ചകള്‍ നടന്നത്. ഇവിടെയെത്തിയ സോണിയക്കൊപ്പം അഹമ്മദ് പട്ടേലും ഉണ്ടായിരുന്നു.
ഫെബ്രുവരി 16ന് പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കുകയും ജനവരി 31ന് രാഷ്ടപതി എ.പി.ജെ.അബ്ദുള്‍ കലാം വിദേശസന്ദര്‍ശനത്തിന് പോകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഞായറാഴ്ച മന്ത്രിസഭാവികസനമുണ്ടാകുമെന്നാണ് സൂചന.
കലാം ഫിബ്രവരി ഒന്‍പതിനേ തിരിച്ചെത്തുകയുള്ളൂവെന്നതിനാല്‍ ഇതിന് ശേഷം പുനസംഘടനയും വികസനവും നടന്നാല്‍ പുതിയ മന്ത്രിമാര്‍ക്ക് ലോക്സഭാ സമ്മേളനത്തിന് തയ്യാറാകാന്‍ കുറഞ്ഞ സമയം മാത്രമേ ലഭിക്കുകയുള്ളൂവെന്നതിനാലാണ് ഞായറാഴ്ച തന്നെ മന്ത്രിസഭാവികസനമുണ്ടാകുമെന്ന് കരുതുന്നത്.
വിവാദങ്ങളെ തുടര്‍ന്ന് നട്വര്‍സിംഗ്, ജഗദീഷ് ടൈറ്റ്ലര്‍ എന്നിവര്‍ രാജിവച്ചതിനെയും അന്തരിച്ച സുനില്‍ ദത്ത്, പി.എം.സെയീദ് എന്നിവരുടേയും ഒഴിവുകളും കശ്മീര്‍ മുഖ്യമന്ത്രിയായതിനാല്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച ഗുലാം നബി ആസാദിന്റെ ഒഴിവുമാണ് പ്രധാനമായും നികത്താനുളളത്.












Click it and Unblock the Notifications