ശിവസേനാ ഉപനേതാവ് ശിശിര്‍ ഷിന്‍ഡെ പാര്‍ട്ടി വിട്ടു
മുംബൈ: ശിവസേനാ ഉപനേതാവ് ശിശിര്‍ ഷിന്‍ഡെ പാര്‍ട്ടി വിട്ടു. രാജിക്കത്ത് സേനാനേതാവ് ബാല്‍താക്കറെക്ക് ജനവരി 27 വെള്ളിയാഴ്ച അയച്ചുകൊടുത്തു.
ബാല്‍ താക്കറെയുടെ ജന്മദിനമായ 23ന് താക്കറെ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ദുഖമുണ്ടായതിനെ തുടര്‍ന്നാണ് രാജിയെന്ന് കത്തില്‍ പറഞ്ഞിട്ടുണ്ട്.
ശിവസേന വിട്ട രാജ് താക്കറെയെ അനുകൂലിക്കുന്നതിന് ബാല്‍ താക്കറെ ഷിന്‍ഡെയെയും സേനാ എംഎല്‍എ ബാലനാഗോന്‍കറേയും വിമര്‍ശിച്ചിരുന്നു.
1991ല്‍ ഇന്ത്യാ-പാക് ക്രിക്കറ്റ് മത്സരം നടക്കുന്നതില്‍ പ്രതിഷേധിച്ച് വാങ്കഡെ സ്റേഡിയത്തിലെ പിച്ച് കേടുവരുത്തി ശ്രദ്ധ നേടിയ ആളാണ് ശിശിര്‍ ഷിന്‍ഡെ.












Click it and Unblock the Notifications