തലശേരിയില്‍ ബോംബ് സ്ഫോടനം: നാല് കുട്ടികള്‍ക്ക് പരിക്ക്
തലശേരി: തലശേരിക്കടുത്ത് കൊളവല്ലൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ വീട്ടുമുററത്തുണ്ടായ ബോംബ് സ്ഫോടനത്തില്‍ നാല് പെണ്‍കുട്ടികള്‍ക്ക് പരിക്കേറ്റു.
കൊളവല്ലൂര്‍ പൊലീസ് സ്റേഷന്‍ അതിര്‍ത്തിയിലെ താഴെകുന്നോത്തുപറമ്പത്ത് നുഞ്ഞപ്രത്ത് തറപ്പുറത്ത് അജേഷിന്റെ വീട്ടുമുറ്റത്താണ് ജനവരി 28 ശനിയാഴ്ച രാവിലെ 10 മണിയോടെ സ്ഫോടനമുണ്ടായത്.
അജേഷിന്റെ മക്കളായ അമയ, അഭയ, അജേഷിന്റെ ഭാര്യാസഹോദരിയുടെ മകളായ ആതിര, ഭാര്യാസഹോദന്റെ മകളായ വിസ്മയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടുമുററത്ത് കുട്ടികള്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ ടിന്നില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
പരിക്കേററ കുട്ടികളെ കൊളവല്ലൂര്‍ സഹകരണആശുപത്രിയില്‍ പ്രഥമശുശ്രൂഷകള്‍ നല്‍കിയ ശേഷം തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications