Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടിക്ക് മഞ്ഞില്‍ ചവിട്ടിവീണ് പരിക്കേറ്റു

ഡാവോസ്: സ്വിറ്റ്സര്‍ലന്റിലെ ഡാവോസില്‍ നടക്കുന്ന ലോകസാമ്പത്തികഫോറം സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ പോയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മഞ്ഞില്‍ ചവിട്ടിവീണ് പരിക്കേറ്റു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന് അടിയന്തിര ശസ്ത്രക്രിയ നടന്നു.

ജനവരി 28 ശനിയാഴ്ച അതിരാവിലെ നാലു മണിക്കാണ് അപകടമുണ്ടായത്. ഒരു സമ്മേളത്തില്‍ പങ്കെടുത്ത് കാറിനടുത്തേക്ക് പോകുമ്പോഴാണ് അദ്ദേഹം തെന്നിവീണത്. വീണ ശേഷം അദ്ദേഹം തനിയെ എഴുന്നേററ് കാറില്‍ കയറിയെങ്കിലും താമസിച്ചിരുന്ന ഹോട്ടലിലെത്തിയപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതെത്തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. പരിക്ക് സാരമുള്ളതല്ലെന്നും അദ്ദേഹത്തിന് ഒരാഴ്ചത്തെ വിശ്രമംവേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ശസ്ത്രക്രിയക്കു ശേഷം അദ്ദേഹം കേരളത്തിലെ കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ചു. വിവരമറിഞ്ഞ് ദുബായില്‍ ജോലി ചെയ്യുന്ന ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ചാണ്ടി ഡാവോസിലേക്ക് തിരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുിടെ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ശര്‍മ മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

26ന് ഡാവോസിലെത്തിയ ഉമ്മന്‍ചാണ്ടി 31ന് തിരിച്ചുവരാനിരിക്കുകയായിരുന്നു. എന്നാല്‍ പരിക്കേറ്റ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവ് വൈകിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+