ലീഗിനെ ദുര്‍ബലമാക്കാന്‍ കോണ്‍ഗ്രസില്‍ ഗൂഢാലോചന: പിഡിപി
കോഴിക്കോട്: മുസ്ലീം ലീഗിനെ ദുര്‍ബലമാക്കാന്‍ യുഡിഎഫിനുളളില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പിഡിപി വര്‍ക്കിംഗ് ചെയര്‍മാന്‍ സി.കെ അബ്ദുള്‍ അസീസ് പറഞ്ഞു.
ജാതിപ്രമാണികളാണ് ഈ ഗൂഢാലോചനക്ക് പിന്നില്‍. പ്രത്യേക നിയമനം എന്ന ആവശ്യത്തിന്‍ നിന്ന് ലീഗും പിന്നോട്ടുപോയി. ലീഗില്ലാത്ത ആന്ധ്രയില്‍ പോലും മുസ്ലീമുകള്‍ക്ക് അഞ്ചുശതമാനം സംവരണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായി. സംവരണകാര്യത്തില്‍ മറ്റ് മുസ്ലീം സംഘടനകളിലെ വിശ്വാസം നഷ്ടപ്പെട്ടുതുടങ്ങി.
ഭൂരിപക്ഷങ്ങള്‍ക്കില്ലാത്ത അവകാശം ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയ രാജ്യമാണ് ഇന്ത്യയെന്ന ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവനയില്‍ സംഘപരിവാറിന്റെ സ്വരമുണ്ട്. ഭരണഘടനയേയും കോണ്‍ഗ്രസിനേയും നിന്ദിച്ച ആര്യാടന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയുണ്ടോയെന്ന കാര്യം പരിശോധിക്കേണ്ടതാണ്.
മാര്‍ച്ച് 31ന് പിഡിപി ദേശീയ ആക്ഷന്‍ കമ്മററി ചേര്‍ന്ന് പുതിയ മുന്നേറ്റത്തിന് രൂപം നല്‍കുമെന്നും അബ്ദുള്‍ അസീസ് അറിയിച്ചു.












Click it and Unblock the Notifications