ഇന്തനോഷ്യയില്‍ ശക്തമായ ഭൂചലനം
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശനിയാഴ്ച രാവിലെ റിച്ചര്‍സ്കെയിലില്‍ 7.7 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ആളപമായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
ബന്ദ കടലില്‍ പുലര്‍ച്ചെ 1.58നാണ് ഭൂചലനമുണ്ടായത്. കടലില്‍ 342 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനമുണ്ടായത്. അമ്പോണിലും കിഴക്കന്‍ തിമൂറിലും പരിഭ്രാന്തരായ നൂറുകണക്കിനാളുകള്‍ വീടുകള്‍ വിട്ട് ഓടിപ്പോയി.
ചില വീടുകള്‍ക്ക് വിള്ളലുണ്ടായതായല്ലാതെ മറ്റു നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല. സുനാമിക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ ഏജന്‍സി അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications