കുമാരസ്വാമി വാജ്പേയിയെയും അദ്വാനിയെയും കാണും
മൈസൂര്‍: കര്‍ണാടകത്തില്‍ രൂപീകരിക്കുന്ന ജനതാദള്‍ (എസ്)-ബിജെപി മന്ത്രിസഭയുടെ പൊതുമിനിമം പരിപാടിയെ കുറിച്ച് നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമി ബിജെപി നേതാക്കളായ എ.ബി.വാജ്പേയിയുമായും എല്‍.കെ.അദ്വാനിയുമായും കൂടിക്കാഴ്ച നടത്തും.
പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും കൂട്ടുകക്ഷി സര്‍ക്കാര്‍ ഭരിക്കുകയെന്ന് ബിജെപി നേതാവും നിയുക്ത ഉപമുഖ്യമന്ത്രിയുമായ യെഡിയൂരപ്പ പറഞ്ഞു.
ഐടി, ബയോ ടെക്നോളജി, കൃഷി എന്നീ മേഖലകള്‍ക്ക് പുതിയ സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യം നല്‍കുമെന്ന് യെഡിയൂരപ്പ പറഞ്ഞു.












Click it and Unblock the Notifications