Get Updates
Get notified of breaking news, exclusive insights, and must-see stories!

കുമാരസ്വാമി മന്ത്രിസഭ ഫിബ്രവരി മൂന്നിന്

ബാംഗ്ലൂര്‍: കര്‍ണ്ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ജ-നതാദള്‍ (എസ്) നേതാവ് കുമാരസ്വാമിയെ ഗവര്‍ണര്‍ ടി.എന്‍.ചതുര്‍ വേദി ക്ഷണിച്ചു.

ജനതാദള്‍-എസ്-ബിജെപി മന്ത്രിസഭ ഫിബ്രവരി മൂന്നിന് അധികാരമേേല്‍ക്കും. അധികാരമേറ്റ് എട്ടു ദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കുമാരസ്വാമിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി നിയമസഭാകക്ഷി നേതാവ് ബി.എസ്.യെദിയൂരപ്പയായിരിക്കും ഉപമുഖ്യമന്ത്രി.

കര്‍ണാടകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മുഖ്യമന്ത്രിയാണ് നാല്പത്തിയാറുകാരനായ കുമാരസ്വാമി. കോണ്‍ഗ്രസിലെ ഗുണ്ടുറാവുവായിരുന്നു പ്രായം കുറഞ്ഞ മുഖ്യമന്ത്രി.

മുന്‍ പ്രധാനമന്ത്രി ദേവ ഗൗഡയുടെ മൂന്നാമത്തെ മകനായ കുമാരസ്വാമി രാഷ്ട്രീയനാടകങ്ങള്‍ക്കൊടുവിലാണ് കര്‍ണാടക മുഖ്യമന്ത്രിയാകുന്നത്. സിനിമാ നിര്‍മ്മാണവുമായി ജ-ീവിതം തുടങ്ങിയ കുമാരസ്വാമി 1996 ലാണ് ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

കനകപുര ലോകസഭാ സീറ്റില്‍ നിന്ന് ജ-യിച്ച് അദ്ദേഹം പാര്‍ലമെന്റിലെത്തി. ഡല്‍ഹിയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ദേവഗൗഡ പ്രധാനമന്ത്രിയായതും അപ്പോഴാണ്. ദേവഗൗഡ മന്ത്രിസഭ താഴെവീണ ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കുമാരസ്വാമി തോറ്റു.

1999 ല്‍ സാത്തനൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച് തോറ്റു. 2004 ല്‍ രാമനഗരത്ത് മത്സരിച്ച കുമാരസ്വാമി ആദ്യമായി കര്‍ണ്ണാടക നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+