Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രമന്ത്രിസഭ പുന:സംഘടിപ്പിച്ചു

ദില്ലി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കേന്ദ്രമന്ത്രിസഭ പുന:സംഘടിപ്പിച്ചു. 22 മന്ത്രിമാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ഇവരില്‍ കേരളത്തില്‍ നിന്നുള്ള വയലാര്‍ രവി ഉള്‍പ്പെടെ പത്ത് പേര്‍ കാബിനറ്റ് റാങ്കിലുള്ളവരിലാണ്.

ഞായറാഴ്ച നടന്ന സത്യപ്രതിജ്ഞാചടങ്ങില്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍കലാം പുതിയ മന്ത്രിമാരെ സത്യവാചകം ചൊല്ലിക്കൊടുത്തു. 12 പുതുമുഖങ്ങളെയാണ് കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.

സുശീല്‍കുമാര്‍ ആന്തുലെ, മുരളി, ഡിയോറ, അംബികാ സോണി, സെയ്ഫുദ്ദീന്‍ സോസ്, ഷിബു സോറന്‍, സന്തോഷ് മോഹന്‍ദേവ്, പി.സി.ഗുപ്ത എന്നിവരാണ് രവിക്കു പുറമെ കാബിനറ്റ് റാങ്കിലുള്ള പുതിയ മന്ത്രിമാര്‍. ശാസ്ത്രസാങ്കേതിക സഹമന്ത്രിയായിരുന്ന കപില്‍ സിബലിനെ കാബിനറ്റ് പദവിയിലേക്ക് ഉയര്‍ത്തി.

നട്വര്‍സിംഗ് രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവുന്ന വിദേശകാര്യ വകുപ്പിന്റെ ചുമതല പ്രധാനമന്ത്രി തുടര്‍ന്നും നിര്‍വഹിക്കും. വയലാര്‍ രവിക്ക് പ്രവാസികാര്യവകുപ്പാണ് ലഭിക്കുക.

ആനന്ദ് ശര്‍മ വിദേശകാര്യ സഹമന്ത്രിയാവും. മുരളി ദിയോറയാണ് പുതിയ പെട്രോളിയം മന്ത്രി. മണിശങ്കര്‍ അയ്യരെ മാറ്റിയാണ് ഈ വകുപ്പ് ദിയോറയെ ഏല്പിക്കുന്നത്. പഞ്ചായത്ത് രാജ് വകുപ്പ് മന്ത്രിയായി അയ്യര്‍ തുടരും. യുവജന-സ്പോര്‍ട്സ് വകുപ്പ് കൂടി അദ്ദേഹത്തിനു ലഭിക്കും.

അംബികാസോണിക്കാണ് ടൂറിസം, സാസ്കാരികം വകുപ്പുകളുടെ ചുമലത. രേണുകാ ചൗധരിയെ ഈ വകുപ്പുകളില്‍ നിന്നും വനിതാ-ശിശു വികസ വകുപ്പിലേക്ക് മാറ്റി.

സുശീല്‍കുമാര്‍ ഷിണ്ഡെ കാബിനറ്റ് റാങ്കോടെ ഊര്‍ജവകുപ്പിന്റെ ചുമതല വഹിക്കും. എ.ആര്‍.ആന്തു കാബിനറ്റ് റാങ്കോടെ ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രിയാണ്. ഷിബു സോറന് കല്‍ക്കരി വകുപ്പ് സെയ്ഫുദ്ദീന്‍ സോസിന് ജലവിഭവവകുപ്പുമാണ് ലഭിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+