ഷെയ്ഖ് സാബ അല്‍ അഹമ്മദ് അല്‍ സബ കുവൈത്ത് അമീര്‍
ബാഗ്ദാദ്: കുവൈത്തിന്റെ പുതിയ അമീറായി ഷെയ്ഖ് സാബ അല്‍ അഹമ്മദ് അല്‍ സബ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
കുവൈത്തിലെ രണ്ടാഴ്ച നീണ്ട പ്രതിസന്ധിക്കു വിരാമം കുറിച്ചുകൊണ്ട് ഞായറാഴ്ച പാര്‍ലമെന്റ് ഐക്യകണ്ഠേനയാണ് ഷെയ്ഖ് സബ അല്‍ അഹമ്മധ് അല്‍ സബയെ അമീറായി തിരഞ്ഞെടുത്തത്. ആദ്യമായാണ് കുവൈത്തില്‍ അമീറിനെ തിരഞ്ഞെടുക്കുന്നതില്‍ പാര്‍ലമെന്റ് ഇടപെടുന്നത്. വര്‍ഷങ്ങളായി രാജകുടുംബമാണ് കുവൈത്തിലെ ഭരണാധിമാരെ നിശ്ചയിച്ചിരുന്നത്.
ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബ അന്തരിച്ചതിനെ തുടര്‍ന്നാണ് പുതിയ അമീറിനെ തിരഞ്ഞെടുത്തത്. കിരീടാവകാശി ആയ ഷെയ്ഖ് സാദ അല്‍ അബ്ദുള്ള അല്‍ സൈലെ മോശം ആരോഗ്യസ്ഥിതിയെ തുടര്‍ന്ന് അമീര്‍ സ്ഥാനം നിരസിച്ചിരുന്നു. തുടര്‍ന്നുണ്ടായ അധികാരതര്‍ക്കം കുവൈത്തില്‍ നേതൃപ്രതിസന്ധിയുണ്ടാക്കിയിരുന്നു.
കുവൈത്തിന്റെ പ്രധാനമന്ത്രിയും അന്തരിച്ച അമീറിന്റെ പാതിസഹോദരനുമാണ് ഷെയ്ഖ് സബ അല്‍ അഹമ്മധ് അല്‍ സബ.


Click it and Unblock the Notifications