പോളണ്ടില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തര്‍ന്ന് 32 മരണം
കറ്റോവിസ് (പോളണ്ട്): പോളണ്ടിലെ തെക്കന്‍ നഗരമായ കറ്റോവിസില്‍ ഒരു പ്രദര്‍ശന ഹാളിന്റെ മേല്‍ക്കൂര തകര്‍ന്ന് 32 പേര്‍ മരിച്ചു. 141 പേര്‍ക്ക് പരിക്കേറ്റു.
അപടകസമയത്ത് അഞ്ഞൂറോലം പേര്‍ ഹാളിനുള്ളിലുണ്ടായിരുന്നു. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്നാണ് മേല്‍ക്കൂര തകര്‍ന്നത്. അപകടത്തെ തുടര്‍ന്ന് മഞ്ഞില്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
മരിച്ചവരില്‍ മിക്കവരും വിദേശികളാണ്. ഹാളില്‍ പ്രാവുകളുടെ പ്രദര്‍ശനം നടക്കുന്നതിനിടയിലാണ് മേല്‍ക്കൂര തകര്‍ന്ന് അപകടമുണ്ടായത്.












Click it and Unblock the Notifications