ഓഹരി സൂചിക 9900 പോയിന്റ് കടന്നു
മുംബൈ: മുംബൈ ഓഹരി എക്സ്ചേഞ്ചില്‍ സൂചിക ചരിത്രത്തില്‍ ആദ്യമായി 9900 പോയിന്റ് കടന്നു. ജനവരി 30 തിങ്കളാഴ്ച വ്യാപാരം തുടങ്ങി അഞ്ച് മിനുട്ടിനുള്ളില്‍ സൂചിക 9945.19ലെത്തി.
വെള്ളിയാഴ്ച 187 പോയിന്റ് ഉയര്‍ന്ന് 9870.79 പോയിന്റില്‍ ക്ലോസ് ചെയ്ത് റെക്കോഡ് സൃഷ്ടിച്ച സൂചിക തിങ്കളാഴ്ച പുതിയ ഉയരത്തിലെത്തുകയായിരുന്നു. നിഫ്റ്റിയും പുതിയ ഉയരത്തിലെത്തി. 3,002.20 പോയിന്റിലാണ് നിഫ്റ്റിയെത്തിയത്.
ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ലാര്‍സന്‍ ആന്റ് ടര്‍ബോ, ഗ്രാസിം, ഡോ.റെഡ്ഢി, എസിസി, റിലയന്‍സ് എനര്‍ജി, ബെല്‍, ബജാജ് ഓട്ടോ തുടങ്ങിയ കമ്പനികളാണ് നേട്ടമുണ്ടാക്കിയത്.












Click it and Unblock the Notifications