എഐസിസിയിലെ ഒഴിവുകള്‍ നികത്തും: അംബികാസോണി
ദില്ലി: കേന്ദ്രമന്ത്രിസഭാ വികസനത്തെ തുടര്‍ന്ന് എഐസിസിയില്‍ വന്ന ഒഴിവുകള്‍ താമസിയാതെ നികത്തുമെന്ന് ടൂറിസംമന്ത്രി അംബികാസോണി പറഞ്ഞു. ജനവരി 30 തിങ്കളാഴ്ച കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അവര്‍.
പാര്‍ട്ടി പ്രവര്‍ത്തകയെന്ന നിലയില്‍ നിന്നും മന്ത്രിയായതു കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലുളള തന്റെ പങ്കാളിത്തം നഷ്ടപ്പെടും. എന്നാല്‍ പാര്‍ട്ടിയും അതിന്റെ പ്രവര്‍ത്തകരുമാണ് സര്‍ക്കാരുണ്ടാക്കുന്നത്. പാര്‍ട്ടിക്കാണ് ഏറ്റവും പ്രാമുഖ്യമെന്നത് എല്ലാ മന്ത്രിമാരും ഓര്‍ത്തിരിക്കേണ്ടതാണ്.
ചെറുപ്പക്കാരുടെ ഊര്‍ജ്വസ്വലതയും മുതിര്‍ന്ന നേതാക്കളുടെ പരിചയ സമ്പന്നതയും കൂട്ടിച്ചേര്‍ക്കുകയെന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. പാര്‍ട്ടിക്കുള്ളില്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കേണ്ടതാണ്. ചെറുപ്പക്കാരായ നേതാക്കള്‍ പാര്‍ട്ടിക്ക് വേണ്ടി കൂടുതല്‍ പ്രവര്‍ത്തിച്ച് സോണിയാഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരുമെന്ന് തനിക്ക് ഉറപ്പുണ്ട്.
എഐസിസിയിയെ അംഗങ്ങള്‍ കേന്ദ്രമന്ത്രിമാരായതു കൊണ്ടുള്ള ഒഴിവുകള്‍ വേഗം നികത്തുമെന്നും കൂടുതല്‍ ചെറുപ്പക്കാര്‍ക്ക് എഐസിസിയില്‍ സ്ഥാനം നല്‍കുമെന്നുമാണ് താന്‍ കരുതുന്നതെന്നും അംബികാസോണി പറഞ്ഞു.












Click it and Unblock the Notifications