വിമാനത്താവള നവീകരണം: ജീവനക്കാര്‍ സമരത്തിന്
ദില്ലി: ദില്ലി, മുംബൈ വിമാനത്താവളങ്ങളുടെ നവീകരണ പ്രക്രിയയുമായി കേന്ദ്രം മുന്നോട്ടുപോകുകയാണെങ്കില്‍ വിമാനത്താവള സര്‍വീസ് രാജ്യവ്യാപകമായി തടസപ്പെടുത്തുമെന്ന് വിമാനത്താവള ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കി.
ഇത്തരമൊരു നീക്കത്തിന് മുതിരേണ്ടി വരികയാണെങ്കില്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും സര്‍ക്കാരിനായിരിക്കുമെന്ന് എയര്‍പോര്‍ട് അതോറിറ്റി ഒഫ് ഇന്ത്യ എംപ്ലോയീസ് ജോയിന്റ് ഫോറം അറിയിച്ചു.
വിമാനത്താവള നവീകരണത്തിനായി സ്വകാര്യ ഏജന്‍സികളില്‍ നിന്നും ക്ഷണിച്ച ടെണ്ടറുകള്‍ ചൊവ്വാഴ്ച തുറയ്ക്കുകയാണെങ്കില്‍ അത് സര്‍ക്കാരും ജീവനക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കായിരിക്കും നയിക്കുക. രണ്ട് വിമാനത്താവളങ്ങളും നവീകരിക്കുന്നതിന് ഫോറം പ്രധാനമന്ത്രിക്കു സമര്‍പ്പിച്ച ബദല്‍ പദ്ധതിയെ കുറിച്ച് തൃപ്തികരമായ യാതൊരു മറുപടിയും ലഭിച്ചിട്ടില്ലെന്നും ഫോറം അറിയിച്ചു.












Click it and Unblock the Notifications