ആകാശ് മിസൈല്‍ വീണ്ടും പരീക്ഷിച്ചു
ബാലസോര്‍: ഇന്ത്യയുടെ ആകാശ് മിസൈല്‍ കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ രണ്ടാം തവണയും വിജയകരമായി പരീക്ഷിച്ചു.
625 കിലോഗ്രാം ഭാരമുള്ള മധ്യ ദൂര മിസൈല്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.10നാണ് ചാന്ദിപൂരില്‍ നിന്നും വിക്ഷേപിച്ചത്. ജനവരി 28നും ആകാശ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു.
പ്രതിരോധ ഗവേഷണ വികസന ഓര്‍ഗനൈസേഷന്‍ വിവിധ ഘട്ടങ്ങളിലായി വികസിപ്പിച്ചുവരുന്ന അഞ്ച് മിസൈലുകളില്‍ ഒന്നാണ് ആകാശ്.












Click it and Unblock the Notifications