അമിതാഭ് ബച്ചന് വീണ്ടും ശസ്ത്രക്രിയ വേണ്ടി വന്നേക്കും
മുംബൈ: പ്രശസ്ത സിനിമാതാരം അമിതാഭ് ബച്ചന് വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നേക്കും. ഹെര്‍ണിയയെ തുടര്‍ന്നാണിത്.
കഴിഞ്ഞ നവംബറില്‍ അമിതാഭ് ബച്ചനെ ചെറുകുടലിലുണ്ടായ പ്രശ്നത്തെ തുടര്‍ന്ന് വലിയ ഒരു ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം നവംബര്‍ 17ന് ആശുപത്രിയില്‍ നിന്ന് പോന്ന ബച്ചന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. അദ്ദേഹം ഏപ്രിലില്‍ അഭിനയരംഗത്തേക്ക് തിരിച്ചെത്തുമെന്ന് കരുതുന്നതിനിടയിലാണ് വീണ്ടും ശസ്ത്രക്രിയ വേണ്ടി വന്നേക്കുമെന്ന വാര്‍ത്തകള്‍.
കഴിഞ്ഞ ശസ്ത്രക്രിയ നടത്തുമ്പോള്‍ തന്നെ അദ്ദേഹത്തിന് ഹെര്‍ണിയയുളളതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ ശസ്ത്രക്രിയക്ക് ശേഷം മൂന്നുമാസമെങ്കിലും വിശ്രമം വേണ്ടിയിരുന്നത് കൊണ്ടാണ് രണ്ടാമത്തെ ശസ്ത്രക്രിയ ഉടനെ ഇല്ലാതിരുന്നത്.












Click it and Unblock the Notifications