രാഷ്ട്രപതി തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കും
ദില്ലി: രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം 10 ദിവസത്തെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായി ജനവരി 31 ചൊവ്വാഴ്ച പുറപ്പെടും.
സിംഗപ്പൂര്‍, ഫിലിപ്പീന്‍സ്, തെക്കന്‍ കൊറിയ തുടങ്ങിയ സ്ഥലങ്ങളാണ് രാഷ്ട്രപതി സന്ദര്‍ശിക്കുക. ഈ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനലക്ഷ്യം.
ഉഭയകക്ഷികരാറുകളുണ്ടാക്കുകയും ചര്‍ച്ചകളിലൂടെ ഇന്ത്യക്ക് പുതിയ കിഴക്കന്‍ നയങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുകയാണ് രാഷ്ട്രപതിയുടെ തെക്കുകിഴക്കനേഷ്യന്‍ സന്ദര്‍ശനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് രാഷ്ട്രപതി ഭവനില്‍ നിന്നും പുറപ്പെടുവിച്ച വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
രാഷ്ട്രപതിക്കൊപ്പം ഗ്രാമവികസന മന്ത്രി രംഘുവംശ് പ്രസാദ് സിംഗും പല എംപിമാരും ശാസ്ത്രജ്ഞന്മാരും പോകുന്നുണ്ട്.
ജനവരി 31 മുതല്‍ ഫിബ്രവരി ഒന്നുവരെയായിരിക്കും രാഷ്ട്രപതി സിംഗപ്പൂര്‍ സന്ദര്‍ശിക്കുക. ഫിബ്രവരി മൂന്നുമുതല്‍ ആറു വരെ ഫിലിപ്പീന്‍സും ആറു മുതല്‍ ഒന്‍പത് വരെ തെക്കന്‍ കൊറിയയും സന്ദര്‍ശിക്കും.












Click it and Unblock the Notifications