Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ മൂന്ന് ഹിസ്ബുള്‍ ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ജനവരി 29 ഞായറാഴ്ചയുണ്ടായ പോരാട്ടത്തില്‍ മൂന്ന് ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ഭീകരരും ഒരു പ്രത്യേക പൊലീസ് ഓഫീസറുമടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഭീകരരില്‍ രണ്ടുപേര്‍ ഹിസ്ബുള്‍ കമാന്‍ഡര്‍മാരാണ്. നാലു ഭീകരര്‍ പിടിയിലായി.

അനന്തനാഗിലെ പഹല്‍ഗാമില്‍ ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് ഭീകരരും സൈനികരുമായി ഏറ്റുമുട്ടലുണ്ടായത്. ഒളിച്ചിരിക്കുന്ന ഭീകരര്‍ക്ക് വേണ്ടി നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. അനന്തനാഗിലാണ് ഹിസ്ബുള്‍ കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടത്. രജൗറിയില്‍ സുരക്ഷാസൈനികര്‍ മറ്റൊരു ഭീകരനെ വെടിവച്ചുകൊന്നു.

അനന്തനാഗിലെ യാരിപോറയില്‍ നിന്ന് ഞായറാഴ്ച ഷാബീര്‍ അഹമ്മദ് എന്ന പ്രത്യേക പൊലീസ് ഓഫീസറുടെ മൃതദേഹം സൈനികര്‍ കണ്ടെടുത്തു. ഇദ്ദേഹത്തെ ഭീകരര്‍ വധിച്ചതാണെന്ന് കരുതുന്നു.

പുല്‍വാമയില്‍ നിന്ന് മൂന്നു ഭീകരരെയും അനന്ത്നാഗില്‍ നിന്ന് ഒരാളെയും സൈന്യം പിടികൂടി. ഭീകരരുടെ പക്കല്‍ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+