ദില്ലിയില്‍ മണ്ണിടിഞ്ഞ് മൂന്നുപേര്‍ മരിച്ചു
ദില്ലി: പടിഞ്ഞാറന്‍ ദില്ലിയില്‍ ജനവരി 30 തിങ്കളാഴ്ച മണ്ണിടിഞ്ഞ് മൂന്നു വയസുള്ള ഒരു കുട്ടിയടക്കം മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
തിങ്കളാഴ്ച രാവിലെ പത്തരയോടെ മോത്തി നഗറിലെ നജഗഡ് ചൗക്കിലാണ് മണ്ണിടിച്ചിലുണ്ടായത്. ഒരു കെട്ടിടത്തിന്റെ നിര്‍മാണത്തിനിടെയാണ് മണ്ണിടിഞ്ഞത്. കുട്ടിയൊഴികെ മരിച്ച രണ്ടുപേരും നിര്‍മാണ ജോലിക്കാരാണ്. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ പെട്ടിരിക്കാന്‍ സാധ്യതയുള്ളതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.












Click it and Unblock the Notifications