വിമാനത്താവള നവകീരണം: പ്രഫുല്‍ പട്ടേല്‍ ജീവനക്കാരുമായിചര്‍ച്ച നടത്തും
ദില്ലി: ദില്ലി, മുംബൈ വിമാനത്താവളങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി വ്യോമയാന വകുപ്പുമന്ത്രി പ്രഫുല്‍ പട്ടേല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഒഫ് ഇന്ത്യ ജീവനക്കാരുമായി ചര്‍ച്ച നടത്തും.
വിമാനത്താവള നവീകരണത്തിനായി ടെന്‍ഡര്‍ ക്ഷണിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.
ലേലത്തിനുള്ള ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള തീയതി ജനവതി 31 ചൊവ്വാഴ്ച അവസാനിക്കുമെങ്കിലും അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതില്‍ ആറുപേര്‍ക്ക് മാത്രമെ ഇതുസംബന്ധിച്ച നിബന്ധനകള്‍ പാലിക്കാനായിട്ടുള്ളൂ. വിവാദങ്ങള്‍ ഒഴിവാക്കാനായി ആറുപേരില്‍ നിന്ന് അഞ്ചുപേരെ ക്ഷണിച്ച് കരാറുറപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഈ നടപടികള്‍ കഴിഞ്ഞ വെള്ളിയാഴ്ച പൂര്‍ത്തീകരിക്കാനൊരുങ്ങുമ്പോഴാണ് വിമാനത്താവള ജിവനക്കാര്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.












Click it and Unblock the Notifications