മുംബൈയില്‍ സ്ഫോടകവസ്തുക്കളുമായി രണ്ടുപേര്‍ പിടിയില്‍
മുംബൈ: മുംബൈയില്‍ സ്ഫോടകവസ്തുക്കളും ആയുധങ്ങളുമായി രണ്ടുപേരെ പൊലീസ് അറസ്റു ചെയ്തു. കുര്‍ല റെയില്‍വേ സ്റേഷനില്‍ ജനവരി 30 തിങ്കളാഴ്ച രാവിലെയാണ് പൊലീസിന്റെ ഭീകരവിരുദ്ധസെല്‍ അംഗങ്ങള്‍ ഇവരെ അറസ്റ് ചെയ്തത്.
ഇവരില്‍ നിന്നും ഒരു കിലോഗ്രാം വരുന്ന സ്ഫോടകവസ്തുക്കളും ആധുനിക രീതിയിലുളള രണ്ട് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. എതോ വടക്കേയിന്ത്യന്‍ സംസ്ഥാനത്ത് നിന്ന് കുശിനഗര്‍ എക്സ്പ്രസ് തീവണ്ടിയിലാണ് ഇവ കൊണ്ടുവന്നതെന്ന് കരുതുന്നു.
ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും ഇവരില്‍ നിന്നും കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.












Click it and Unblock the Notifications