Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശഇന്ത്യക്കാരോടുള്ള അവഗണന അവസാനിപ്പിക്കും: വയലാര്‍ രവി

ദില്ലി: മലയാളികളടക്കമുളള വിദേശഇന്ത്യക്കാര്‍ക്ക് നിറത്തിന്റെ പേരിലും രാജ്യത്തിന്റെ പേരിലും അനുഭവിക്കേണ്ടി വരുന്ന അവഗണനകള്‍ അവസാനിപ്പിക്കാനായിരിക്കും തന്റെ പ്രധാന ശ്രമമെന്ന് പുതുതായ സ്ഥാനമേററ കേന്ദ്രപ്രവാസകാര്യവകുപ്പുമന്ത്രി വയലാര്‍ രവി പറഞ്ഞു. ജനവരി 29 ഞായറാഴ്ച കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംപി, വിഐപി നിലകളിലല്ലാതെ വിദേശരാജ്യങ്ങളില്‍ സഞ്ചരിക്കേണ്ടിവന്നപ്പോള്‍ ഇന്ത്യക്കാരെന്ന നിലക്ക് തനിക്ക് അവഗണന നേരിടേണ്ടി വന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്.

കേരളത്തിലും പൊതുവേ ഇന്ത്യന്‍ വിമാനത്താവളങ്ങളിലും പൊതുവേ വിദേശ ഇന്ത്യാക്കര്‍ക്ക് ലഭിക്കുന്ന സ്വീകരണം കുപ്രസിദ്ധമാണ്. നാട്ടിലേക്ക് തിരിച്ചുവരുന്ന വിദേശ ഇന്ത്യാക്കാരനെ എങ്ങനെയെല്ലാം ഉപദ്രവിക്കാം എന്നാണ് വിമാനത്താവള ഉദ്യോഗസ്ഥരുടെ ചിന്ത.

പ്രവാസികാര്യ വകുപ്പിന് കേരളവികസനത്തിന് ഗണ്യമായ സംഭാവനകള്‍ ചെയ്യാന്‍ കഴിയുമെന്നാണ് വിശ്വാസമെന്ന് രവി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+