ആലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ദേശീയപാതയില്‍ പാതിരപ്പള്ളിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാറിലെ യാത്രക്കാരനാണ് മരിച്ചത്.
ആലപ്പുറത്ത് ജയനിലയത്തില്‍ വാസുദേവന്‍ നമ്പൂതിരി (55) ആണ് മരിച്ചത്. കാറിലുണ്ടായിരുന്നവര്‍ ഹയര്‍ സെക്കന്ററി കലോത്സവത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു.
കാറിലുണ്ടായിരുന്ന വാസുദേവന്‍ നമ്പൂതിരിയുടെ ഭാര്യ ഇന്ദിര, മകള്‍ മായ എന്നിവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications