ആലപ്പുഴയില്‍ ലോറി ബൈക്കിലിടിച്ച് മൂന്ന് പേര്‍ മരിച്ചു
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ നങ്ങ്യാര്‍കുളങ്ങരയില്‍ ദേശീയപാതയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നവരാണ് മരിച്ചത്.
ഹരിപ്പാട് കരിയിലക്കുളങ്ങര സ്വദേശി രാജേഷ്, സന്തോഷ്, ശ്യാംമോഹന്‍ എന്നിവരാണ് മരിച്ചത്. ജനവരി 30 തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്.
മൃതദേഹങ്ങള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications