എസ്എംഇ റാഗിംഗ്: സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി
കൊച്ചി: കോട്ടയം എസ്എംഇ റാഗിംഗ് പീഡനം സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ കേസ് സിബിഐക്ക് വിടാന്‍ നിയമപരമായ അവകാശമില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതികളാണ് ഹര്‍ജി നല്‍കിയത്.റാംഗിംഗ് കേസ് കെട്ടിച്ചമതാണെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ടായിരുന്നു കേസിലെ നാല് പ്രതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
പ്രതികളെയും കേസിനോട് അനുബന്ധിച്ചുള്ള സാക്ഷികളെയും പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കണമെന്ന ആവശ്യവും കോടതി തള്ളി.
എസ്എംഇ നഴ്സിംഗ് കോളജിലെ ജൂനിയര്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ റാഗിംഗിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മാനഭംഗപ്പെടുത്തിയത് വന്‍വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന്മേലുള്ള കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications