ഗാന്ധിയുടെ അവസാന വാക്കുകള്‍ ഹേ റാം ആയിരുന്നില്ല
കൊല്ലം: 1948 ജനവരി 30ന് വധിക്കപ്പെടുമ്പോള്‍ മഹാത്മാഗാന്ധി അവസാന വാക്കുകളായി ഹേ റാം എന്ന് പറഞ്ഞിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ പേഴ്സണല്‍ അസിസ്റന്റായിരുന്ന വെങ്കിട കല്യാണം പറഞ്ഞു.
ഗാന്ധിസ്മരണ പുതുക്കപ്പെടുന്ന രക്തസാക്ഷിദിനമായ തിങ്കളാഴ്ച കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കല്യാണം ഇങ്ങനെ പറഞ്ഞത്.
നാഥുറാം വിനായക ഗോഡ്സെയുടെ തോക്കില്‍ നിന്നും വെടിയുണ്ടകള്‍ ഏറ്റപ്പോള്‍ ഗാന്ധി യഥാര്‍ത്ഥത്തില്‍ ഒരു വാക്കും ഉച്ചരിച്ചിരുന്നില്ലെന്ന് ഗാന്ധി കൊല്ലപ്പെടുന്നതിന് സാക്ഷിയായിരുന്നുവെന്ന് അവകാശപ്പെടുന്ന കല്യാണം പറഞ്ഞു.
ദില്ലിയിലെ തീന്‍മൂര്‍ത്തിയില്‍ ഗാന്ധി വെടിയേറ്റു മരിക്കുമ്പോള്‍ താന്‍ അദ്ദേഹത്തിന് തൊട്ടുപിന്നിലുണ്ടായിരുന്നുവെന്ന് കല്യാണം അവകാശപ്പെട്ടു.
എണ്‍പത്തിമൂന്നുകാരനായ കല്യാണം തമിഴ്നാട്ടിലെ തഞ്ചാവൂര്‍ സ്വദേശിയാണ്.












Click it and Unblock the Notifications